ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃത‍ര്‍

  • 27/07/2023

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്‌ കെ റെയില്‍ രംഗത്ത്. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃത‍ര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്.


അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും കെ റെയില്‍ അധികൃതര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

Related News