ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ചു പേർക്ക് പരിക്ക്

  • 27/07/2023

കോട്ടയം: കോട്ടയം പാമ്ബാടി എട്ടാം മൈലില്‍ ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ നിന്നും മറ്റൊരു അപകട വാര്‍ത്ത കൂടി ഇന്ന് പുറത്തുവന്നിട്ടുണ്ട്. കുന്നിന് മുകളില്‍ നിന്നും കാര്‍ താഴേക്ക് വീണ് അപകടം. കുന്നിന് മുകളില്‍ നിന്ന് ഇറങ്ങുമ്ബോള്‍ നിയന്ത്രണം വിട്ട് കാര്‍ 50 അടി താഴ്ചയില്‍ കടല്‍ത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ കുന്നിൻ മുകളില്‍ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്ബോള്‍ പാറകളില്‍ തട്ടി കറങ്ങിയാണ് കടല്‍ത്തീരത്ത് വീണത്. കാറില്‍ ഉണ്ടായിരുന്നവര്‍ തമിഴ്നാട് സ്വദേശികള്‍ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വര്‍ക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആദ്യം വ‍ര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related News