മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്തും

  • 27/07/2023

മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ്. പ്രതിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ്. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

മൂവാറ്റുപുഴ നിർമല കോളജിന് മുന്നിൽ ആൻസൺ ഓടിച്ച ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചിരുന്നു. നിർമല കോളജ് വിദ്യാർഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികൾ പ്രതിഷേധിച്ചിരുന്നു. റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്.

Related News