പി. ജയരാജന്റെയും എ.എൻ ഷംസീറിന്റെയും കയ്യും തലയും വെട്ടി കാളീപൂജ നടത്തും'; കൊലവിളി മുദ്രാവാക്യവുമായി ബിജെപി

  • 28/07/2023

കണ്ണൂരിൽ വീണ്ടും കൊലവിളി. സിപിഐഎം നേതാവ് പി. ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരിൽ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി. കഴിഞ്ഞ ദിവസം യുവമോർച്ചയ്ക്കെതിരായ പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയിൽ പ്രസംഗിച്ചത്. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജൻ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.

ഗണപതിയെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ ആദ്യത്തെ പ്രസംഗം. കോളജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു.



Related News