കേരളത്തിലെ എഐ ക്യാമറ സംവിധാനം മികച്ച മാതൃകയെന്ന് തമിഴ്‌നാട്; ഉദ്യോഗസ്ഥരുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി

  • 30/07/2023

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോ?ഗസ്ഥസംഘം പ്രതികരിച്ചതെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കേരളത്തിന്റെ റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്‌നാട് ഗതാഗത വകുപ്പിനെ ആകർഷിച്ചത്. തമിഴ്‌നാട് ജോയിൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദർശനം നടത്തിയതെന്നും മന്ത്രി രാജീവ് അറിയിച്ചു.

Related News