വാഹനാപകടം: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സില്‍ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

  • 31/07/2023

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സില്‍ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. താരത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.


അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്ബോള്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

Related News