കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മൂന്ന് ബിജെപി - ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 31/07/2023

പാലക്കാട്: പാലക്കാട് കൊപ്പത്ത് സ്പീക്കര്‍ ഷംസീറിനെതിരെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മൂന്ന് ബിജെപി - ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ബിജെപി പട്ടാമ്ബി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാര്‍ത്ഥി പ്രമുഖ് സിജില്‍, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്. പട്ടാമ്ബി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയില്‍ നല്‍കിയ പരാതിയിലാണ് നടപടി.


കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. യൂത്ത് ലീഗിനും സ്പീക്കര്‍ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായി. പട്ടാമ്ബി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി - ആര്‍എസ്‌എസ് പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരെ മത മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News