വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു

  • 01/08/2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തടസമാകും വിധം തമിഴ്നാട്ടില്‍ നിന്ന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികള്‍ ഉപയോഗിക്കരുതെന്നും, 28,000 കിലോയ്ക്ക് മുകളില്‍ ഭാരം ലോറിയില്‍ കയറ്റരുതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.


ഇതാണ് മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കല്ല് കിട്ടാത്തത് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ സാരമായി ബാധിച്ചിരുന്നു. വിഷയം ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തമിഴ്നാട് സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Related News