കോളജ് പ്രിൻസിപ്പല്‍മാരെ 43 അംഗ അന്തിമ പട്ടികയില്‍ നിന്നുതന്നെ നിയമിക്കണമെന്ന് നിർദേശം

  • 03/08/2023

തിരുവനന്തപുരം: കോളജ് പ്രിൻസിപ്പല്‍മാരെ 43 അംഗ അന്തിമ പട്ടികയില്‍ നിന്നുതന്നെ നിയമിക്കണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം. യോഗ്യതയുള്ളവരെ രണ്ടാഴ്ചക്കുള്ളില്‍ താത്കാലികമായി നിയമിക്കണമെന്നും ഉത്തരവിലുണ്ട്.


സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയൻസ് കൊളജുകളില്‍ പ്രിൻസിപ്പല്‍മാരായി 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടികയില്‍ നിന്നു നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. ഈ പട്ടിക കോളജ് വ്യാദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഇതോടെയാണ് ട്രൈബ്യൂണല്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ജൂണ്‍ 30ന്റെ ഇടക്കാല വിധിയില്‍ ട്രൈബ്യൂണല്‍ 43 അംഗ പട്ടികയില്‍ നിന്നു നിയമനം നടത്താൻ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷൻ നല്‍കുകയാണ് ചെയ്തത്.

Related News