വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാൻ പാടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  • 05/08/2023

ആലപ്പുഴ: വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാൻ പാടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. എൻഎസ്‌എസിന്‍റെ തുടര്‍പ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തില്‍ എസ്‌എൻഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 'മിത്ത്' വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സ്പീക്കര്‍ എഎൻ ഷംസീറിന്‍റെ പരാമര്‍ശത്തിനെതിരെ എൻഎസ്‌എസ് വ്യാപക വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് നിലപ്പാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ കൂടി നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എൻ എസ് എസ്. സ്പീക്കര്‍ക്കെതിരെ തുടര്‍ പ്രക്ഷോഭം നടത്താൻ എന്‍എസ്‌എസ് തീരുമാനിച്ചിട്ടുണ്ട്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേര്‍ന്നാണ് എൻഎസ്‌എസ് തുടര്‍ സമരങ്ങള്‍ക്ക് രൂപം കൊടുക്കുക.

ഇതിനിടെ എൻഎസ്‌എസിന് അവരുടെ പാരമ്ബര്യത്തില്‍ വിശ്വാസം ഉണ്ടെങ്കില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ, പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയില്‍ അണി നിരന്ന, ജാതി വിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്ബര്യമാണ് എൻഎസ്‌എസിന്റെ ആദ്യ പഥികരുടേത്. ആ പാരമ്ബര്യത്തില്‍ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കില്‍ ജനങ്ങളെ ഭിന്നിപ്പിക്കുവര്‍ക്കൊപ്പം നില്‍ക്കരുതെന്നും അവര്‍ക്കൊപ്പം ചേരുന്നത് എൻഎസ്‌എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും എം വി ജയരാജൻ വിമര്‍ശിച്ചു.

Related News