മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഉടൻ ആരംഭിക്കും. ഭൂവുടമകളുമായുള്ള ചര്‍ച്ച നാളെ തുടങ്ങും. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപെട്ടു. വീട് നഷ്ടപെടുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കലിനായി മലപ്പുറം കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഭൂമി വില അപര്യാപ്തതാമാണെന്നും കൂടുതല്‍ പണം അനുവദിക്കണമെന്നും സമരസമിതി ആവശ്യപെട്ടു. ഓരോ കുടുംബത്തിനും എത്ര നഷ്ട്പരിഹാരം ലഭിക്കുമെന്ന് ബോധ്യപെടുത്തുമെന്ന് മന്ത്രി വി.അബ്ദു റഹ്‌മാൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?