സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി

  • 09/08/2023

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച്‌ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


പ്രമേയം പാസാക്കിയതോടെ 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നടപ്പ് സമ്മേളനം നാളെ പിരിയും. പിന്നീട് സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ വീണ്ടും സഭ ചേരും. രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് സഭാ സമ്മേളനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്. ഈ മാസം 24 വരെ സഭാ ചേരാനായിരുന്നു മുൻ തീരുമാനം.

Related News