സിഎംആര്‍എല്‍ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി

  • 10/08/2023

തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പണം വാങ്ങിയത് എല്ലാം നേതാക്കളാണ്. അങ്ങനെ പണം വാങ്ങുന്നതില്‍ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണല്‍ കമ്ബനിയുടെ തലയില്‍ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ വിഷയം സഭയില്‍ ഉന്നയിക്കാത്ത പ്രതിപക്ഷ നിലപാടിനെ ചട്ടം പറഞ്ഞ് ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയില്‍ പ്രതിപക്ഷം എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങള്‍ അല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു.

സംഭാവന വാങ്ങാൻ പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ ആയിരുന്നതിനാലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സിഎംആര്‍എല്‍ കമ്ബനി മേധാവികളില്‍ നിന്ന് പണം വാങ്ങിയതെന്നും വി ഡി സതീശൻ ന്യായീകരിച്ചു. ശശിധരൻ കര്‍ത്ത കള്ളക്കടത്ത് നടത്തുന്നയാള്‍ അല്ല, നാട്ടിലെ ഒരു വ്യവസായി ആണ്. അങ്ങനെ ഒരാളില്‍ നിന്ന് സംഭാവന വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

Related News