മണര്‍കാട് പളളി പെരുന്നാള്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന് പള്ളി അധികൃതര്‍

  • 10/08/2023

കോട്ടയം: മണര്‍കാട് പളളി പെരുന്നാള്‍ പ്രമാണിച്ച്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതര്‍. ഉപതെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുന്നതാകും ഉചിതം. പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുന്നുന്ന നാനാജാതി മതസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് തടസമാകുമെന്നും മണര്‍കാട് പള്ളി സഹവികാരി ജെ. മാത്യു മണവത്ത് മീഡിയവണിനോട് പറഞ്ഞു.


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിടുക്കത്തിലായതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സെപ്റ്റബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് മണര്‍കാട് പള്ളിയിലെ എട്ടുനോമ്ബ് പെരുന്നാള്‍. ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇക്കാര്യം കണക്കിലെടുത്താണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്.

എല്‍.ഡി.എഫിന് പിന്നാലെ യു.ഡി.എഫ് നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍ക്കാര്‍ ശിപാര്‍ശ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.

Related News