ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയം പൂർണ്ണ ശമ്പളത്തോടെ മൂന്ന് ദിവസത്തെ ബലിപെരുന്നാൾ(ഈദ് അൽ-അദ്ഹ) അവധി പ്രഖ്യാപിച്ചു.അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74-ൽ അനുശാസിക്കുന്ന ഓവർടൈം അലവൻസുകൾ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അമീരി ദിവാൻ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 30 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

