ട്രാക്ക് വനിത വേദി "വിമൻസ് മെഡിക്കൽ സെമിനാർ" സംഘടിപ്പിച്ചു

  • 04/09/2023


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിത വേദിയുടെ ആഭിമുഖ്യത്തിൽ വിമൻസ് മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു.
തുടർന്ന് കുട്ടികൾക്കായി കളി അരങ്ങും, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയ്നർ അജ്മൽ സമദ് മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസ്സും നൽകി. 
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രഗതി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. 
വനിത വേദി പ്രസിഡൻറ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു.
ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ.നിസ്സാം,കേന്ദ്ര ആക്റ്റിഗ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ്, ഉപദേശക സമിതി അംഗം ഡോക്ടർ ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
ഡോക്ടർ പ്രഗതി നമ്പ്യാർക്കും അജ്മൽ സമദിനും വനിത വേദി പ്രസിഡൻറ് പ്രിയ രാജും വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. 
മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനങ്ങൾ ഒക്ടോബർ 13 ന് ട്രാക്ക് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണം ഈദ് സംഗമത്തിൽ വച്ച് നൽകുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു. 
കേന്ദ്ര കമ്മിറ്റി ട്രഷറർ ലിജോയ് ജോളി ലില്ലി,കേന്ദ്ര ജോ.ട്രഷറർ കൃഷ്ണ രാജ്,ഉപദേശക സമിതി അംഗങ്ങളായ ഹരിപ്രസാദ്, ജയകൃഷ്ണ കുറുപ്പ്,കെ.ടി.ഗോപകുമാർ,കേന്ദ്ര വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ രജിത്ത്.പി.ആർ,അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് ജോണി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജിത്.എം.ജി, പ്രശാന്ത്.എസ്,വനിത വേദി വൈസ് പ്രസിഡൻറ് ശ്രീലത സുരേഷ്,വനിത വേദി സെക്രട്ടറി ജോബി ബോസ്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ അവതാരികയായിരുന്നു. 
വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും വനിത വേദി ജോ.ട്രഷറർ എ.ആർ.അശ്വതി നന്ദിയും പറഞ്ഞു.

Related News