കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കിയാൽ കടുത്ത നടപടി; കുവൈറ്റ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

  • 31/10/2023



കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ അവശ്യവസ്തുക്കളുടെ അന്യായമായ വിലക്കയറ്റത്തിനെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പന കേന്ദ്രങ്ങൾക്കും മന്ത്രാലയം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കാതെ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കി ചൂഷണം ചെയ്താൽ കർശന നടപടികളുണ്ടാകും. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പന കേന്ദ്രങ്ങൾക്കും കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

എല്ലാ ഗവർണറേറ്റുകളിലും വിപുലമായ മാർക്കറ്റ് പരിശോധനകൾ നടത്തി അത്തരം പ്രവർത്തനങ്ങളെ തടയാൻ ടീമുകളെ നിയോ​ഗിച്ചിട്ടുണ്ട്. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ഉടനടി ബിസിനസ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള ഏറ്റവും കടുത്ത നടപടികൾ സ്വീകരിക്കും. അന്യായമായ വിലവർധനവിന്റെ ഏതെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾ ഇക്കാര്യത്തിൽ സജീവമായ പങ്ക് വഹിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Related News