ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത കേസ്; കുവൈത്തി പൗരന് തടവ് ശിക്ഷ

  • 31/10/2023



കുവൈത്ത് സിറ്റി: പൊതുവഴിയിൽ ഭാര്യയുടെ മുന്നിൽവെച്ച് മറ്റൊരു പൗരനെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കുവൈത്തി പൗരനെ അപ്പീൽ കോടതി ആറ് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. അതേസമയം, ഒന്നാം പ്രതിയെ മർദിച്ച കേസിൽ രണ്ടാം പ്രതിയെയും സഹോദരനെയും കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികൾക്കെതിരെ പരിക്കുകൾ പരസ്പരം ഉണ്ടാക്കിയതിനും ദ്രോഹമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം നാശനഷ്ടമുണ്ടാക്കിയതിനുമാണ് കുറ്റങ്ങൾ ചുമത്തിയത്.

ഒന്നാം പ്രതി രണ്ടാം പ്രതിയുടെ വാഹനത്തിനും രണ്ടാം പ്രതി ഒന്നാം പ്രതിയുടെ വാഹനത്തിനും കേടുപാടുകൾ വരുത്തി. ഒന്നാം പ്രതിയുടെ സഹോദരനായ മൂന്നാം പ്രതി തന്റെ സഹോദരനെതിരെ പരാതി നൽകുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.  ഒന്നാം പ്രതിയുടെ മൊഴികൾ യുക്തിരഹിതമാണെന്നും ആരോപണം തെളിയിക്കുന്ന തെളിവുകൾ രേഖകളിൽ ഇല്ലെന്നും രണ്ടാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും അഭിഭാഷകൻ മുഹമ്മദ് അൽ സയെഗ് കോടതിയിൽ വാദം ഉന്നയിച്ചു.

Related News