കുട്ടികൾക്കുള്ള സലൂണിൽ ജോലി; ജബ്രിയയിൽ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി അന്വേഷണം

  • 01/11/2023



കുവൈത്ത് സിറ്റി: കുട്ടിയെ പീഡിപ്പിച്ച കേസിൽ 15 വർഷം സിറിയൻ കോടതി ശിക്ഷിച്ച പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രോസിക്യൂഷൻ. കുവൈത്തിൽ കുട്ടികൾക്കുള്ള സലൂണിൽ ഇയാൾ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. ജബ്രിയ ഏരിയയിൽ ഒരു പെൺകുട്ടിയെയും സിറിയയിലെ മറ്റ് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സിറിയൻ കാസേഷൻ കോടതിയുടെ വിധിയിൽ പറയുന്നത്. 

സിറിയയിൽ കേസിൽ വിധി വന്നതോടെ അവിടെ നിന്ന് രക്ഷപ്പെട്ട പ്രതി കുട്ടികൾക്കായുള്ള ഒരു പ്രശസ്ത സലൂണിൽ ജോലി ചെയ്യാൻ കുവൈത്തിലേക്ക് കടന്നതായാണ് വിവരങ്ങൾ. സിറിയയിലെ അതിജീവിതയുടെ ബന്ധുക്കളിൽ നിന്നുള്ള പവർ ഓഫ് അറ്റോർണി സഹിതം അഭിഭാഷകൻ അലി അൽ ദുവൈഖ്  പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിറിയൻ കോടതിയുടെ വിധിയും ഇതിൽ ഉൾപ്പെടുന്നു. ഇന്റർപോൾ അന്വേഷിക്കുന്ന പ്രതിക്കായി ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related News