രണ്ട് ടണ്ണോളം കേടായ മാംസം പിടിച്ചെടുത്ത് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 01/11/2023

 

കുവൈത്ത് സിറ്റി: മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസം  വലിയ അളവിൽ സഹകരണ സംഘങ്ങൾക്കും വിൽപ്പന ശാലകൾക്കും വിതരണം ചെയ്യാനുള്ള കമ്പനിയുടെ ശ്രമം പരാജയപ്പെടുത്തി വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ. രണ്ട് ടണ്ണോളം കേടായ മാംസമാണ് പിടിച്ചെടുത്തത്. എക്സ്പയറി തീയതികളിൽ കൃത്രിമം കാണിച്ചതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന 2.2 ടൺ മാംസം പിടിച്ചെടുത്തതിനെത്തുടർന്ന് ഒരു കമ്പനിയുടെയും ഇറച്ചി ഫാക്ടറിയുടെയും ആസ്ഥാനം അടപ്പിച്ചു. എക്സ്പയറി ഡേറ്റ് ആധുനിക (സ്റ്റിക്കർ) പ്രിന്റർ ഉപകരണങ്ങൾ, കമ്പ്യൂട്ടർ, പ്രിന്റർ എന്നിവ ഉപയോ​ഗിച്ച് തിരുത്തിയാണ് കോടായ മാംസം വിൽക്കാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ.

Related News