കോളർ നെയിം ഐഡന്റിഫിക്കേഷൻ കൊണ്ട് വരാൻ കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

  • 01/11/2023



കുവൈത്ത് സിറ്റി: കോളർ നെയിം ഐഡന്റിഫിക്കേഷൻ എന്നൊരു പുത്തൻ സംവിധാനം ആരംഭിക്കുന്നതായുള്ള പ്രഖ്യാപനവുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. തട്ടിപ്പ് കോളുകൾ തടയുക, കോളുകൾ സ്വീകരിക്കുന്നതിന് മുമ്പ് അഭിപ്രായങ്ങൾ തേടുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാൻ പുത്തൻ സംവിധാനം. കുവൈത്തിലെ മൊബൈൽ നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെ നിയമപരമായ സ്ഥാപനങ്ങളുടെ (സർക്കാർ ഏജൻസികൾ, സ്വകാര്യ കമ്പനികൾ, ബാങ്കുകൾ) പേരുകളുടെ ഐഡന്റിറ്റി അറിയാൻ ഈ സേവനം കൊണ്ട് സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.

Related News