പ്രതിമാസം 10,000 നിയമലംഘനങ്ങൾ രേഖപ്പെടുത്തി ട്രാഫിക്ക് കൺട്രോൾ ക്യാമറകൾ; പിഴ 100,000 ദിനാർ

  • 01/11/2023



കുവൈത്ത് സിറ്റി: ട്രാഫിക്ക് കൺട്രോൾ ക്യാമറകൾ പ്രതിമാസം 10,000 നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതായി കണക്കുകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സെൻട്രൽ കൺട്രോൾ റൂമിലെ ട്രാഫിക് കൺട്രോൾ, ട്രാഫിക് നിരീക്ഷണ ക്യാമറകൾ എന്നിവയിലൂടെ പ്രതിമാസം രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം പ്രതിമാസം 10,000ൽ എത്തിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു.

രേഖപ്പെടുത്തിയ ലംഘനങ്ങളുടെ സാമ്പത്തിക മൂല്യം 100,000 ദിനാർ ആണെന്ന് ബു ഹസ്സൻ കൂട്ടിച്ചേർത്തു. ട്രാഫിക് നിയന്ത്രണത്തിലൂടെയും നിരീക്ഷണ ക്യാമറകളിലൂടെയും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ട്രാഫിക് ലംഘനങ്ങൾ തെറ്റായ പാർക്കിംഗ്, ഗതാഗതം തടസപ്പെടുത്തുക, ലാൻഡ്‌ലൈൻ ലംഘിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക എന്നിവയാണ്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റലെ സെൻട്രൽ കൺട്രോൾ റൂം  24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News