ഒരു ബില്യൺ ഡോളർ ശക്തിയായി മാറി കുവൈത്ത്

  • 01/11/2023


കുവൈത്ത് സിറ്റി: വളർച്ചാ നിരക്കുള്ള ഒരു ബില്യൺ ഡോളർ ശക്തിയായി മാറി കുവൈത്ത്. പൗരന്മാരുടെയും താമസക്കാരുടെയും ശക്തമായ വാങ്ങൽ ശേഷിക്കൊപ്പം വിലനിലവാരത്തിലും പണപ്പെരുപ്പ നിരക്കിലുമുള്ള സ്ഥിരതയും കുവൈത്തിന് കരുത്താകുന്നുണ്ട്. 2022ൽ ഏകദേശം 4.79 പൗരന്മാരും താമസക്കാരും ഏകദേശം 844.5 മില്യൺ വാങ്ങലുകളിലൂടെ 42 ബില്യൺ ദിനാർ കുവൈത്തിൽ ചെലവഴിച്ചെന്നാണ് കണക്കുകൾ. പ്രതിശീർഷ ചെലവ് പ്രതിവർഷം 8.8 ആയിരം ദിനാറുകളിലേക്ക് എത്തിയിട്ടുണ്ട്. 

അതേസമയം, ബാങ്ക് കാർഡുകൾ വഴി പണം പിൻവലിക്കൽ 2023 ന്റെ ആദ്യ പകുതിയിലെ ഡാറ്റ പ്രകാരം ആറ് മാസത്തിനുള്ളിൽ 23 ബില്യൺ ദിനാറിലെത്തി. 10.3 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. ചെലവ് നിരക്കുകളിൽ തുടർച്ചയായ വളർച്ചയാണ് കാണിക്കുന്നുത്. 2022-ലെ ഇതേ കാലയളവിൽ ചെലവഴിച്ച 20.766 ബില്യൺ ദിനാറിനെ അപേക്ഷിച്ച് വലിയ കുതിപ്പാണ് വന്നിട്ടുള്ളത്. കുവൈത്തിലെ ഉപഭോക്തൃ ചെലവുകളുടെ വളർച്ചാ നിരക്ക്, നിക്ഷേപകർക്ക് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ സൂചനയും നൽകുന്നുണ്ട്.

Related News