കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ പ്രവാസികൾക്കായി 629 തൊഴിലവസരങ്ങൾ

  • 01/11/2023



കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൽ കുവൈത്തികളല്ലാത്തവർക്കായി ഒഴിവുള്ള 629 ജോലികൾക്കുള്ള വിലക്ക് സിവിൽ സർവീസ് കമ്മീഷൻ നീക്കി. ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ, 130 ഡോക്ടർമാർ, 438 നഴ്‌സിംഗ് സ്റ്റാഫ്, 54 ടെക്നീഷ്യൻ, 7 ഫാർമസിസ്റ്റുകൾ എന്നീ തൊഴിലവസരങ്ങളുടെ കാര്യത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം, ലീവ് ബാലൻസിന് പകരമായി സേവനങ്ങൾ അവസാനിപ്പിച്ച മുൻ ജീവനക്കാർക്ക് ശമ്പളം നൽകിയ നിയമപരമായ കാലയളവ് വരെ ഈ തസ്തികകൾ നികത്തരുതെന്നും കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കൂടാതെ, വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റിൽ ഈ ഒഴിവുകൾ ധനമന്ത്രാലയത്തിന്റെ റദ്ദാക്കലിന് വിധേയമല്ല. നിരോധനം നീക്കാനുള്ള കമ്മീഷന്റെ തീരുമാനത്തെത്തുടർന്ന് ഈ തസ്തികകൾ ലഭ്യമായതിനാൽ കുവൈത്തിലെ ആരോ​ഗ്യ മേഖലയിൽ തൊഴിൽ തേടുന്ന കുവൈത്തികളല്ലാത്തവർക്ക് വലിയ അവസരമാണ് മുന്നിൽ വന്നിട്ടുള്ളത്.

Related News