ഇന്ത്യൻ അംബാസഡർ കെസിസിഐ ചെയർമാനുമായി കൂടിക്കാഴ്ചനടത്തി

  • 02/11/2023

 

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ചെയർമാൻ  മുഹമ്മദ് ജാസിം അൽ-ഹമദ് അൽ-സാഗറുമായി കൂടിക്കാഴ്ചനടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള വിവിധ വിഷയങ്ങൾ അംബാസഡർ ചർച്ച ചെയ്തു. എംബസിയുടെ വാണിജ്യ പരിപാടികളെ പിന്തുണച്ചതിന് കെസിസിഐക്ക് അംബാസഡർ നന്ദി പറഞ്ഞു.

Related News