കെ ഓ സി അൽ ഷുവാല ലൈനിൽ തീപിടിത്തം; 14 തൊഴിലാളികള്‍ക്ക് പരിക്ക്

  • 04/12/2023


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ തെക്ക്, കിഴക്കൻ മേഖലകളിലെ അസംബ്ലി പോയിന്‍റ് നമ്പർ 1 ന് പുറത്തുള്ള അൽ ഷുവാല ലൈനിൽ ഒരു ചെറിയ തീപിടുത്തം ഉണ്ടായതായി കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചു. സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണവിധേയമായി. ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചില്ല. കരാർ ജീവനക്കാർ നടത്തിയ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ ചെറിയ തീപിടിത്തത്തിൽ 14 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിയന്തിര വൈദ്യസഹായത്തിനായി പ്രത്യേക ആശുപത്രികളിലേക്ക് മാറ്റി. 

അറ്റകുറ്റപ്പണികൾക്കിടെ അസംബ്ലി പോയിന്റ് പൂർണമായും ഒറ്റപ്പെട്ടു. ആംബുലൻസ്, അഗ്നിശമനസേന, ഓപ്പറേഷൻസ്, മറ്റ് സപ്പോർട്ട് ടീമുകൾ എന്നിവയുൾപ്പെടെ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ടീമുകൾ കൃത്യമായ ഇടപെടലുകള്‍ നടത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. , ഈ മേഖലയിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ ബാധിക്കപ്പെടാതെ തുടരുകയും മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ട് പോയെന്നും കമ്പനി അറിയിച്ചു.

Related News