ഗാസിയാബാദിന്റെ പേര് മാറ്റത്തിന് അംഗീകാരം നല്‍കി കോര്‍പറേഷന്‍; അന്തിമ തീരുമാനം യുപി സര്‍ക്കാറിന്റേത്

  • 10/01/2024

ഗാസിയാബാദ് നഗരത്തിന്റെ പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് മുനിസിപ്പല്‍ കോര്‍പറേഷന്റെ അംഗീകാരം. കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷ പിന്തുണയോടെയാണ് നിര്‍ദേശം പാസാക്കിയത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് നിര്‍ദേശത്തെ അനുകൂലിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം പാസായതിനാല്‍ ഇനി പേരു മാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാറാണ്. ഇതിനായി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കും. ഗാജ്‍നഗര്‍, ഹര്‍നന്ദി നഗര്‍ എന്നീ പേരുകളാണ് ഗാസിയാബാദിന് പകരമായി മുനിസിപ്പല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് പേര് നല്‍കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെയായിരിക്കും കൈക്കൊള്ളുക.

Related News