ഇസ്രായേല്‍ എംബസിക്ക് സമീപത്തെ പൊട്ടിത്തെറി; എൻ.എസ്.ജി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • 10/01/2024

ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി) ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. നിയന്ത്രിത സ്ഫോടനത്തിനുള്ള തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ടൈമറും സ്ഫോടനത്തിന് ഉപയോഗിച്ചു. ഭീഷണി കത്തില്‍ നിന്നും വിരലടയാളം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഒരു പ്രതിയെ പോലും പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ 26 നാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ടതായി ഡല്‍ഹി പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയത്. 

Related News