വീട്ടില്‍ ഉറങ്ങുകയായിരുന്ന അമ്മക്കും മകള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം

  • 11/01/2024

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ യുവതിക്കും(27)മൂന്നു വയസുകാരിയായ മകള്‍ക്കും നേരെ ആസിഡ് ആക്രമണം. സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് അമ്മക്കും മകള്‍ക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖത്തും കൈക്കും പൊള്ളലേറ്റ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച വൈകിട്ടാണ് സംഭവം. അമേഠിയിലെ ഗൗരി ഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ശുഭവത്പൂര്‍ ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് അമേഠി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (എഎസ്പി), ഹരേന്ദ്ര കുമാര്‍ പറഞ്ഞു.തന്നെയും മകളെയും ആക്രമിച്ച്‌ ഫോണ്‍ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി

ഭാൻമതി ലോധി എന്ന സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Related News