ഉത്തര്‍പ്രദേശിയെ ദേവ്റിയയില്‍ സ്വവര്‍ഗാനുരാഗികളായ യുവതികള്‍ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി. പശ്ചിമ ബംഗാളില്‍ നിന്നുള്ള ലെസ്ബിയൻ പ്രണയിനികളാണ് ക്ഷേത്രത്തില്‍ പരമ്ബരാഗത ചടങ്ങുകളോടെ വരണമാല്യം ചാര്‍ത്തിയത്.
ദേവ്റിയയിലെ ഓര്‍ക്കസ്ട്ര ടീമിന്റെ ഭാഗമായ ജയശ്രീ രാഹുലും (28) രാഖി ദാസുമാണ് (23) നിരവധി എതിര്‍പ്പുകള്‍ തരണം ചെയ്ത് ഒന്നിച്ചത്. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് സ്വദേശികളായ ഇരുവരും കുറച്ച് കാലമായി ദേവ്റിയയിലാണ് ജോലി ചെയ്യുന്നത്.
വിവാഹത്തിന് നിയമപരമായ അനുവാദം വാങ്ങിയ ശേഷമാണ് ദേവ്റിയയിലെ ഭട്പര്‍ റാണിയിലെ ഭഗദ ഭവാനി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. കുറച്ച് ദിവസം മുമ്ബ് ദര്‍ഗേശ്വര്‍നാഥ് ക്ഷേത്രംദമ്ബതികള്‍ക്ക് വിവാഹത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ മാര്‍ഗം തേടിയത്. ഉന്നത അധികാരികളില്‍ നിന്ന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം വിവാഹച്ചടങ്ങ് അനുവദിക്കാതിരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?