ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശൈത്യകാലം അതീവരൂക്ഷമായി. ഈ സീസണിലെ ഏറ്റവും കൂടുതല്‍ തണുപ്പ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തി. പഞ്ചാബിലെ അമൃത്സറില് 1.7 ഡിഗ്രി സെല്‍ഷ്യസാണ് താപനില. റോഡ് -റെയില്‍ -വ്യോമ ഗതാഗതം പുകമഞ്ഞ് മൂലം തടസപ്പെട്ടു.
ഡല്‍ഹിയിലെ സഫ്ദര്ജംഗിള് കുറഞ്ഞ കാലാവസ്ഥ 3. 9 സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ശൈത്യതരംഗം ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് താപനിലയിലെ ഇടിവ്. രാജ്യതലസ്ഥാനത്തും അയല്‍ സംസ്ഥാങ്ങളിലും മൂടല്‍ മഞ്ഞ് രൂക്ഷമായി. കാഴ്ച പരിധി കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിക്കുന്നുണ്ട്.
103 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത് . പുലര്‍ച്ചെയുള്ള വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് വിമാനകമ്ബനികള്‍ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?