രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 12/01/2024

രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പാലമായ മുംബൈ അടല്‍സേതു ട്രാൻസ്ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 22 കിലോമീറ്റര്‍ നീളമുള്ള പാലം തുറന്നതോടെ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറില്‍ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങി. മുംബൈയില്‍ 10,000 കോടിയിലേറെ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ഗതാഗതക്കുരുക്കില്‍ അമര്‍ന്ന് നവിമുംബൈയിലേക്കുള്ള ദുരിത യാത്ര ഇനി ദക്ഷിണ മുംബൈക്കാര്‍ക്ക് മറക്കാനാവും. വൈകിട്ട് നാല് മണിയോടെയാണ് ശിവ്ഡിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്തത്. പിന്നാലെ പാലത്തിലൂടെ യാത്ര ചെയ്ത് നവി മുംബൈയിലേക്ക് എത്തി. 2016ല്‍ താൻ തറക്കല്ലിട്ട പാലത്തിന്റെ ഉദ്ഘാടത്തിന് വീണ്ടുമെത്തിയത് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. വികസനം വീട്ടിലേക്കല്ല ഇപ്പോള്‍ നാട്ടിലേക്കാണ് വരുന്നതെന്ന് മോദിയുടെ വാക്കുകള്‍.

പാലത്തിന്റെ ആകെ ദൂരം 22 കിലോമീറ്ററാണ്. കടലിലൂടെ മാത്രം 16.5 കിലോമീറ്റര്‍ നീളമുണ്ട്. എഞ്ചിനീയറിങ് വിസ്മയമാണ് അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായത്. നവി മുംബൈയിലേക്ക് മാത്രമല്ല പുണെ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും യാത്രാസമയത്തിലും പുതിയപാലം കുറവ് വരുത്തും. ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമ സഭാ തെരെഞ്ഞെടുപ്പിലും പാലം ചര്‍ച്ചയാകുമെന്നുറപ്പ്.

Related News