മദ്യപാനവും പുകവലിയും പോലെ പുതിയ തലമുറയുടെ ഒരു ആസക്തിയായി മാറിയിരിക്കുകയാണ് പോണ്‍ വീഡിയോകളെന്ന് ചെന്നൈ ഹൈക്കോടതി. ഒരാള്‍ തന്റെ കൈവശമുള്ള ഇലക്‌ട്രോണിക് ഉപകരണത്തില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതുകൊണ്ടു മാത്രം പോക്സോ നിയമ പ്രകാരമോ ഐടി നിയമ പ്രകാരമോ കുറ്റകൃത്യമാവില്ലെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് ഒരു കേസ് പരിഗണിക്കവെ വ്യക്തമാക്കി.
പുതിയ തലമുറയിലെ കുട്ടികള്‍ ഈ ഗൗരവതരമായ പ്രശ്നത്തില്‍പ്പെട്ടിരിക്കുകയാണ്. അവരെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന് പകരം ഈ ആസക്തിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഉപദേശിക്കാനും അതിനുള്ള വിദ്യാഭ്യാസം നല്‍കാനുമുള്ള പക്വതയാണ് സമൂഹം കാണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ സുലഭമായി ലഭിക്കാന്‍ തുടങ്ങിയതു കാരണം വര്‍ദ്ധിച്ചുവരുന്ന ഒരു ആശങ്കയായി മാറിയിരിക്കുകയാണ് പോണ്‍ ആസക്തി. ഒരൊറ്റ ക്ലിക്കില്‍ എണ്ണമില്ലാത്തത്ര പേജുകള്‍ നിറയെ അശ്ലീല ഉള്ളടക്കം യുവാക്കള്‍ക്ക് മുന്നിലേക്ക് എത്തുകയാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ട 28 വയസുകാരനെതിരെ പോക്സോ നിയമ പ്രകാരവും ഐടി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതി റദ്ദാക്കി. ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഇത്തരം ഉള്ളടക്കം മറ്റുള്ളവരിലേക്കോ പൊതുസമൂഹത്തിലോ പ്രചരിക്കുകയാണെങ്കില്‍ മാത്രമേ അത് നിയമ നടപടികള്‍ക്ക് കാരണമാവൂ എന്നും കോടതി വിശദമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?