സീറ്റ് വിഭജന ചര്‍ച്ച, അയോധ്യ; ഇന്ത്യ മുന്നണി യോഗം ഇന്ന്

  • 12/01/2024

സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമായിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രധാനപ്പെട്ട 14 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. യോഗം സഖ്യത്തിന്റെ കണ്‍വീനറെയും തീരുമാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട. യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്ന് പറഞ്ഞ മമത പിന്നീട് മൂന്ന് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. 

Related News