മാര്‍ച്ച്‌ 15 ന് മുമ്ബ് സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോട് മാലിദ്വീപ്

  • 14/01/2024

ഇന്ത്യയോട് മാര്‍ച്ച്‌ 15-നകം മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. 

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്. ഇന്ത്യന്‍ സൈന്യത്തിന് മാലിദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Related News