ഛത്തീസ്ഗാര്‍ഹില്‍ 700ലധികം പോസ്റ്റ്മോര്‍ട്ടം നടത്തിയ 35 കാരി സന്തോഷി ദുര്‍ഗയ്ക്ക് അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം. രാം നന്ദിര്‍ ട്രസ്റ്റിന്റേയാണ് ക്ഷണക്കത്ത് ലഭിച്ചത്. നര്‍ഹര്‍പൂര്‍ പ്രൈമറി ഹെല്‍ത്തില്‍ ജീവന് ദീപ് കമ്മിറ്റിയില്‍ 18 വര്‍ഷത്തോളമായി സന്തോഷി ദുര്‍ഗ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 700ലധികം പോസ്റ്റ്മോര്‍ട്ടം ഈ കാലഘട്ടത്തില്‍ ഇവര്‍ ചെയ്തിട്ടുണ്ട്.
അയോധ്യയില്‍ നിന്ന് വിളിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ശ്രീരാമന് ക്ഷണക്കത്ത് അയച്ച് തന്നെ വിളിച്ചതാണെന്നും സന്തോഷി ദുര്‍ഗ പ്രതികരിച്ചു. കത്ത് കിട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ ഒഴുകിയെന്നും അവര്‍ പറഞ്ഞു.
ക്ഷണക്കത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവര്‍ നന്ദിയും പറഞ്ഞു. ജനുവരി 18 ന് നര്‍ഹര്‍പൂരില്‍ നിന്ന് പുറപ്പെടാനും അയോധ്യയിലെ പ്രാണ്‍ പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുമെന്നും നര്‍ഹര്‍പൂരിലെ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?