ഭര്‍ത്താവുമായി പൊരിഞ്ഞ തര്‍ക്കം, സൂചനയോട് എന്തിന് ചെയ്തുവെന്ന് ഭര്‍ത്താവ്, ഞെട്ടിച്ച്‌ മറുപടി

  • 14/01/2024

നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്ത് ഭര്‍ത്താവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായി ഗോവ പൊലീസ്. ശനിയാഴ്ച ഗോവ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഭര്‍ത്താവ് പിആര്‍ വെങ്കട്ട് രാമനോടായിരുന്നു 15 മിനുട്ടോളം സൂചന തര്‍ക്കിച്ചത്. വെങ്കട്ട് രാമൻ സുചന സേത്തിനോട് എന്തിനാണ് അവരുടെ കുട്ടിയെ കൊന്നതെന്ന് ചോദിച്ചു.

എന്നാല്‍ ഞാൻ കൊന്നിട്ടില്ലെന്നായിരുന്നു സൂചനയുടെ മറുപടി. രാത്രി കിടക്കുന്നതുവരെ കുട്ടിക്ക് ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാവിലെ കുട്ടിയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടതെന്നുമാണ് സൂചന പറഞ്ഞതെന്ന ഗോവ പൊലീസ് വ്യക്തമാക്കി.

ഇരുവരുടെയും വിവാഹ മോചന നടപടികള്‍ നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. കലാൻഗുട്ട് പൊലീസ് സ്റ്റേഷനില്‍ ഇരുവരും മുഖാമുഖം വന്നു, ഇരുവരും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു തുടങ്ങി. ഒടുവില്‍ വലിയ തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീണ്ടു. നീ എന്റെ കുട്ടിയോട് എന്തിന് ഇത് ചെയ്തു? നിനക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞു?' എന്ന് വെങ്കിട്ടരാമൻ അവളോട് ചോദിച്ചു. എന്നാല്‍ അതിന്, താൻ ഒന്നും ചെയ്തിട്ടില്ലെന്ന് സുചന മറുപടി നല്‍കിയെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ മൊഴി തന്നെയാണ് സൂചന ഗോവ പൊലീസിനും നല്‍കിയത്. 

ഡിസംബര്‍ 10 -നാണ് താൻ അവസാനമായി മകനെ കണ്ടത്. കോടതി ഉത്തരവ് ലംഘിച്ച്‌ കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളായി കുട്ടിയെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ട് രാമൻ മൊഴി നല്‍കി.ചോദ്യം ചെയ്യലിന് ശേഷം വെങ്കട്ട് രാമൻ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തിലാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് സംസാരിക്കാത്തതെന്നും അഭിഭാഷകൻ അസ്ഹര്‍ മീര്‍ പറഞ്ഞു.

Related News