ഇന്ത്യയുമായുള്ള ബന്ധം വഷളാവുന്നു, മാലിദ്വീപിൽ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം

  • 14/01/2024

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ മാല ദ്വീപിനെ ബഹിഷ്കരിക്കാൻ ആഹ്വാനം. ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് ബഹിഷ്കരണം ആഹ്വാനം ചെയ്തത്. സിനിമാ ചിത്രീകരണത്തിലുള്‍പ്പെടെ മാല ദ്വീപിനെ ഒഴിവാക്കണമെന്നാണ് ആഹ്വാനം.

അതേസമയം, ഇന്ത്യൻ സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് അവകാശപ്പെട്ട് മാലദ്വീപ് രംഗത്തെത്തി. മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. മാര്‍ച്ച്‌ പതിനഞ്ചിനകം ഇന്ത്യൻ സൈന്യത്തെ പൂര്‍ണമായും പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരും മാലദ്വീപ് വിദേശകാര്യമന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണ് മാലദ്വീപിന്റെ അവകാശവാദം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിന്റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അതേ സമയം, പരസ്പര സഹകരണത്തിനുള്ള നടപടികള്‍ തുടരുമെന്നാണ് ഇന്ത്യ യോഗത്തിന് ശേഷം വ്യക്തമാക്കിയത്. ഇന്ത്യൻ സൈനിക വിമാനങ്ങളും മറ്റ് സേവനങ്ങളും മാലദ്വീപില്‍ തുടരുന്നതും ചര്‍ച്ചയായെന്നും അടുത്ത ചര്‍ച്ച ഇന്ത്യയില്‍ നടക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

Related News