പരീക്ഷയെഴുതാന്‍ കാമുകിയുടെ വേഷത്തിലെത്തി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ഫാസില്‍ക സ്വദേശിയായ അംഗ്രേസ് സിങ് കാമുകിയായ പരംജിത് കൗറിന് വേണ്ടി പരീക്ഷയെഴുതാന്‍ പരീക്ഷാഹാളില്‍ എത്തിയത്. ജനുവരി ഏഴിന് ഫരീദാബാദിലാണ് സംഭവം.
ചുവന്ന വളകളും ചുരിദാറും ലിപ്സ്റ്റിക്ക് ഇട്ടും സ്ത്രീ വേഷത്തിലാണ് യുവാവ് പരീക്ഷാഹാളില്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയ യുവാവ് ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിരലടയാളം പരിശോധിച്ചതോടെയാണ് പരീക്ഷയെഴുതേണ്ട പരംജിത് കൗര്‍ അല്ല പരീക്ഷാ കേന്ദ്രത്തിലെത്തിയതെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പരംജിത് കൗറിനെ പരീക്ഷയില്‍ നിന്ന് വിലക്കിയത്. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളില്‍ നടത്തിയ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് പരീക്ഷയിലാണ് കാമുകിയ്ക്ക് വേണ്ടി യുവാവ് വേഷം മാറി വന്ന് ആള്‍മാറാട്ടം നടത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?