രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡില്‍. കോഹികയില്‍ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര പുനരാരംഭിക്കും. മണിപ്പൂരിലെ യാത്ര പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്.
മണിപ്പൂരില്‍ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര നാഗാലാൻഡിലേക്ക് കടന്നത്. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയില്‍ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റര്‍ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിക്കും. 9:30ന് കൊഹിമയികേ ഫുല്‍ബാരിയിലെ ജനങ്ങളോട് സംസാരിക്കും. നാളെ വൈകുന്നേരമാകും അസമിലേക്ക് കടക്കുക.
നാഗാലാൻഡിലെ വിവിധ ഇടങ്ങളില്‍ യാത്രക്ക് സ്വീകരണം ഒരുക്കും. വിവിധ മേഖലകളിലെ ആളുകളുമായി രാഹുല്‍ ഗാന്ധി ബസില്‍ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ഒരുമണിക്ക് രാഹുല്‍ഗാന്ധി മാധ്യമങ്ങളെ കാണും. യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രാഹുല്‍ഗാന്ധി പങ്കുവെക്കും. തൊഴിലില്ലായ്മ, ദളിലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ യാത്രയില്‍ ഉന്നയിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?