മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ അവശ നിലയില്‍ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി.
2022 ല്‍ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 8 ചീറ്റകള്‍ നമീബിയയില്‍ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് എത്തിച്ചത്. എന്നാല്‍ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്.
ഏറ്റവും ഒടുവില്‍ ചത്ത ചീറ്റ ശൌര്യയുടെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. 10ല്‍ ഏഴെണ്ണം മുതിര്‍ന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?