രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍. നാഗാലാൻഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. എട്ട് ദിവസമാണ് അസമിലെ യാത്ര. മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാൻഡിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റര്‍ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും.
നാഗാലാൻഡിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഉള്‍പ്പെടെ പറഞ്ഞാണ് യാത്ര. ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?