മധ്യപ്രദേശില്‍ കര്‍ഷക കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തില്‍ വൻ ട്വിസ്റ്റ്. മുകേഷ് ദേവ്രഖിയ, ഭാര്യ ഭൂരി, മുകേഷിന്റെ സഹോദരി ജാനു എന്നിവരുടെ കൊലപാതകം അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള പ്രതികാരമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
സംഭവത്തില്‍ മൂന്നുപേരെ അമ്രേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയില്‍ നിന്നാണ് കൊലപാതകത്തിന് കാരണം അന്ധവിശ്വാസമാണെന്ന് വ്യക്തമായത്. ഇവരുടെ സമീപവാസിയായ ഭുര ബമാനിയയാണ് കേസിലെ മുഖ്യപ്രതി. ഭുര ബമാനിയയുടെ മകള്‍ അസുഖം ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
മകളുടെ മരണത്തിന് കാരണം മുകേഷിന്റെ ഭാര്യ ഭൂരിയുടെ ദുര്‍മന്ത്രവാദമാണെന്ന അന്ധവിശ്വാസത്തിലാണ് ഭുര ബമാനിയയും കൂട്ടാളികളും ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് വ്യക്തമായിരിക്കുന്നത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?