രാമക്ഷേത്ര പ്രതിഷ്ഠ: അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം

  • 19/01/2024

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം. കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അതിഥികളായാണ് ക്ഷണം.

ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, വിരമിച്ച ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. അയോധ്യ കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളാണ് ഇവര്‍.

Related News