വിമാനം പറന്നുയരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബ് മുത്തശ്ശിയുടെ മരണവിവരം പൈലറ്റ് അറിഞ്ഞതിനെത്തുടർന്ന് സര്‍വീസ് മൂന്ന് മണിക്കൂർ വൈകി. പട്‌നയില്‍ നിന്ന് പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വൈകിയത്. ബുധനാഴ്ചയാണ് സംഭവം.
വിമാനം പാർക്കിംഗ് ബേയില്‍ നിന്ന് പുറപ്പെട്ട് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്ബോഴാണ് പൈലറ്റിന് മുത്തശ്ശി മരണപ്പെട്ടതായുള്ള അറിയിപ്പ് ലഭിച്ചത്. ഇതോടെ അസ്വസ്ഥനായ പൈലറ്റ് ആ സമയം ഇനി വിമാനം പറത്തുന്നത് ശരിയാവില്ലെന്ന് വിലയിരുത്തിയാണ് എയര്‍ലൈൻ മറ്റ് മാര്‍ഗങ്ങള്‍ തേടിയത്.
വിമാനക്കമ്ബനി ഉടൻ മറ്റൊരു ക്രൂവിനെ ഏര്‍പ്പാടാക്കി. എന്നാല്‍, അതിന് കുറച്ച് സമയമെടുത്തു. അതിനിടയില്‍ യാത്രക്കാർക്ക് ലഘുഭക്ഷണം നല്‍കുകയും ചെയ്തു. അതേസമയം, മുംബൈ വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം വൈകിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണ കഴിച്ച സംഭവത്തില്‍ ഇൻഡിഗോയ്ക്കും, വിമാനത്താവള അധികൃതർക്കും ഡിജിസിഎ പിഴ ചുമത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?