അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഓഹരിവിപണിക്കും, മണി മാർക്കറ്റുകള്‍ക്കുമാണ് അവധി. രാമക്ഷേത്ര ചടങ്ങിന് രണ്ട് ദിവസം ശേഷിക്കെ ഡല്‍ഹിയിലെ ബാബർ റോഡിൻ്റെ ബോർഡുകളില്‍ ഹിന്ദു സേന അയോധ്യ മാർഗ് സ്റ്റിക്കറുകള്‍ ഒട്ടിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍, കേന്ദ്ര സർക്കാർ ഉടമസ്ഥതയില്‍ ഉള്ള കമ്ബനികള്‍ എന്നിവക്കാണ് പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം ഫോറിൻ എക്സ്ചേഞ്ച് ഉള്‍പ്പടെ മണി മാർക്കറ്റുകള്‍ പ്രവർത്തിക്കില്ലെന്ന് റിസർവ് ബാങ്കും വിജ്ഞാപനം പുറത്തിറക്കി. ഇൻഷൂറൻസ് സ്ഥാപനങ്ങള്‍ കൂടി അന്നെ ദിവസം അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ബുദ്ധിമുട്ടും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?