ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയുന്ന സമത്വവും സ്നേഹവും രാജ്യത്തിന്റെ മഹത്തായ സന്ദേശം "കെ കെ എം എ"

  • 28/01/2024

 


കുവൈത്ത് : എല്ലാവർക്കും തുല്യനീതി
വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. സ്ഥിതി സമത്വവും സ്നേഹവും സാമൂഹ്യനീതിയും ഭരണഘടന ഉറപ്പു നൽകുന്നു. ഭരണഘടനയുടെ സ്ഥിതി സമത്വ മതേതര നിലപാട് കാത്തുസംരക്ഷിക്കുക എന്നതാണ് ഓരോ ഇന്ത്യക്കാരൻ്റെയും കാർത്തവ്യമെന്ന് കെ കെ എം എ മങ്കഫ് ഹാർമണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡന്റ്‌ ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ കെ ബഷീർ, എച് എ ഗഫൂർ, മുനീർ കുണിയ, ഓ.എം ഷാഫി, ഓ പി ശറഫുദ്ധീൻ, നൗഫൽ എ ടി, കെ സി അബ്ദുൽ കരീം, സുൽഫിഖർ എം പി, നിസാം നാലകത്ത്, ജാഫർ പി എം, അസ്‌ലം ഹംസ, അബ്ദുൽ കലാം മൗലവി, അഷ്‌റഫ്‌ മങ്കാവ്, കെ എച്ച് മുഹമ്മദ്‌ കുഞ്ഞി, ലത്തീഫ് എടയൂർ, മുഹമ്മദ്‌ അലി കടിഞ്ഞിമൂല, ലത്തീഫ് ഷേദിയ തുടങ്ങിയവർ പങ്കെടുത്തു.ഖാലിദ് മൗലവി പ്രാർത്ഥന നടത്തി.

Related News