സവിശേഷമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 21/02/2024



കുവൈത്ത് സിറ്റി: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശുക്രൻ്റെയും ചൊവ്വയുടെയും സംയോജനവുമായി ബന്ധപ്പെട്ട സവിശേഷമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് കുവൈത്ത് ആകാശം സാക്ഷ്യം വഹിക്കുമെന്ന് അൽ അജിരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. കൂടാതെ, ബീഹൈവ് സ്റ്റാർ ക്ലസറ്റുമായുള്ള ചന്ദ്രൻ്റെ സംയോജനവും ദൃശ്യമാകും. നാളെയും മറ്റന്നാളും രണ്ട് ദിവസങ്ങളിൽ ശുക്രനും ചൊവ്വയും ഏറ്റവും അടുത്ത് എത്തും. ഫെബ്രുവരി മാസാവസാനം വരെ ഈ പ്രതിഭാസത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ അവ ക്രമേണ അകന്നുപോകും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രനെയും ചുവന്ന ഗ്രഹമായ ചൊവ്വയെയും കാണാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്.

Related News