പരസ്യ ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച ; കുവൈത്തിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി

  • 22/02/2024

 


കുവൈത്ത് സിറ്റി: പരസ്യ ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തിയതിന് വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം തലവൻ ഇബ്രാഹിം അൽ സബാൻ അറിയിച്ചു. ശരിയായ ലൈസൻസില്ലാതെ കടകൾക്ക് പുറത്ത് സാധനങ്ങൾ വിൽപനയ്ക്ക് വയ്ക്കുന്നതും സർക്കാർ വസ്‌തുക്കളിൽ ക‌യ്യേറിയത് അടക്കമുള്ള മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്.

അൽ ഷാബ്, അൽ ബഹ്‌രിയ, സാൽമി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ നടപടികൾ സ്വീകരിച്ചത്. പിഴകൾ ഒഴിവാക്കുന്നതിന് മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അൽ സബാൻ ഊന്നിപ്പറഞ്ഞു. കൃത്യമായി നിയമങ്ങൾ പാലിച്ചെല്ലെങ്കിൽ പിഴകൾക്ക് പുറമെ ഷോപ്പുകൾ അടപ്പിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തും. മുനിസിപ്പാലിറ്റിക്കുള്ളിൽ സുരക്ഷിതവും ചിട്ടയുള്ളതുമായ ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News