ദേശീയ ആഘോഷവേളയിൽ ജലസംരക്ഷണത്തിന് പ്രാധാന്യം നൽകി കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയം

  • 26/02/2024കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന് വിലയേറിയ ജലസ്രോതസ്സുകൾ പാഴാക്കേണ്ടതില്ലെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം 11,000-ത്തിലധികം ജീവനക്കാരെ അവശ്യ ജല സേവനങ്ങൾ നൽകുന്നതിനായി നിയോഗിച്ചിട്ടുണ്ട്. വൈദ്യുത പവർ സ്റ്റേഷനുകളും വാട്ടർ ഡിസ്റ്റിലേഷനും, ജല പദ്ധതികളുടെ പ്രവർത്തനവും പരിപാലനവും, ആസൂത്രണം, പരിശീലനം, വിവര സംവിധാനങ്ങൾ എന്നിവയുൾപ്പെടെ സേവനങ്ങൾ നൽകുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News